
ആദ്യമായി 66,000 തൊട്ട് സ്വര്‍ണവില; റെക്കോര്‍ഡ് കുതിപ്പ്
- ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കൂടിയത്
കൊച്ചി:ഇന്നലത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില കുതിച്ചുകയറി മുൻ റെക്കോർഡ് ഭേദിച്ചു. സ്വർണവില പവന് 66000 എന്ന പുതിയ റെക്കോർഡിലെത്തി.

ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കൂടിയത്. ഗ്രാമിന് 40 രൂപയും കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 8250 രൂപയായി.