
ആദർശിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകും
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാനാണ് മന്ത്രിസഭായോഗത്തിൽ തീരുമാനമായത്
തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ മാലൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ കിണറ്റിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവേ മരണമടഞ്ഞ വിദ്യാർഥി ആദർശിൻ്റെ കുടുംബത്തിന് ധനസഹായം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാനാണ് മന്ത്രിസഭായോഗത്തിൽ തീരുമാനമായത്. പിടി പീരിഡിൽ ഫുട് ബോൾ കളിക്കിടയിലാണ് ആദർശ് സ്കൂൾ മൈതാനത്തിന് സമീപം ഉപയോഗശൂന്യമായി കിടന്നിരുന്ന കിണറ്റിൽ വീണത്.
CATEGORIES News
TAGS THIRUVANANTHAPURAM