
ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങളിൽ മാത്രം പോകുക; അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന മെസ്സേജിൽ ക്ലിക്ക് ചെയ്യരുത്
- തട്ടിപ്പുകാർ അയക്കുന്ന മെസ്സേജുകൾ വാട്‌സ്ആപ്പിലേക്കും സമൂഹ മാധ്യമ അക്കൗണ്ടുകളിലേക്കുമാണ് എത്തുന്നത്
തിരുവനന്തപുരം:ആധാർ പുതുക്കാൻ അജ്ഞാത നമ്പറിൽനിന്ന് ബാങ്കിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന മെസേജിലൂടെ പണം കവരാൻ സൈബർ തട്ടിപ്പുകാരുടെ പുതിയ തന്ത്രം. ഇതിനെതിരെ പോലീസ് മീഡിയാ സെൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

തട്ടിപ്പുകാർ അയക്കുന്ന മെസ്സേജുകൾ വാട്‌സ്ആപ്പിലേക്കും സമൂഹ മാധ്യമ അക്കൗണ്ടുകളിലേക്കുമാണ് എത്തുന്നത്.ഇത്തരം മെസേജുകളിലുള്ള ഫയലിൽ ക്ലിക്ക് ചെയ്തതാൽ ബാങ്ക് അക്കൗണ്ടിലുള്ള പണം നഷ്ടമാകുമെന്നത് ഉറപ്പാണ്. ഡാർക്ക് വെബ്ബിൽ നിന്ന് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ കൈക്കലാക്കിയാണ് അക്കൗണ്ട് ഉടമകളുടെ വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് ആധാർ പുതുക്കാനായി ആൻഡ്രോയിഡ് ആപ്ലിക്കേഷൻ പാക്കേജ് (എ.പി.കെ. ഫയൽ) അയയ്ക്കുക. പ്രത്യേകം പ്രോഗ്രാം ചെയ്തുവച്ചിരിക്കുന്ന എ.പി.കെ. ഫയലിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ പിന്നെ മൊബൈൽ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും.
CATEGORIES News