
ആധുനിക സംവിധാനങ്ങളോടെ ഇന്ന് പുഴയിൽ തിരച്ചിൽ
- 60 അടി താഴ്ച്‌ചയിൽനിന്ന് ചെളി നീക്കാനുള്ള ബൂം മണ്ണ് മാന്തി യന്ത്രം അപകടസ്‌ഥലത്ത് എത്തിച്ചു.
ഷിരൂർ : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തനായി ഒൻപതാം ദിവസത്തെ തിരച്ചിൽ തുടങ്ങി. പുഴയിൽ നിന്ന് ചെളി വാരിയുള്ള തിരച്ചിലാണ് ഇന്ന് നടക്കുന്നത്. 60 അടി താഴ്ച്‌ചയിൽനിന്ന് ചെളി നീക്കാനുള്ള ബൂം മണ്ണ് മാന്തി യന്ത്രം അപകടസ്‌ഥലത്ത് എത്തിച്ചു.
ഇന്നലെ വൈകീട്ട് സൈന്യത്തിന്റെ പരിശോധനയിൽ സോണാർ സിഗ്നൽ ലഭിച്ച സ്‌ഥലത്ത് ബൂം മണ്ണുമാന്തി യന്ത്രം ഉപയോഗിക്കും.
CATEGORIES News