
ആന എഴുന്നള്ളിപ്പ് ;ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നതിൽ അപ്രായോഗികതയുണ്ട്- സർക്കാർ
- ഇക്കാര്യത്തിൽ തീരുമാനം ജില്ലാതല നിരീക്ഷക സമിതിയ്ക്ക് വിടണമെന്നും സർക്കാർ
തിരുവനന്തപുരം: ആന എഴുന്നള്ളിപ്പിലെ ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നതിൽ അപ്രായോ ഗികതയുണ്ടെന്ന് സർക്കാർ.ഇക്കാര്യത്തിൽ തീരുമാനം ജില്ലാതല നിരീക്ഷക സമിതിയ്ക്ക് വിടണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ദൂരപരിധി കണക്കാക്കുമ്പോൾ ആനകളുടെ എണ്ണവും സ്ഥലലഭ്യതയും ഉൾപ്പെടെയുളളവ പരിഗണിക്കണം.

വെടിക്കെട്ട് സ്ഥലവും ആനകൾ നിൽക്കുന്ന ദൂരവും കണക്കാക്കുന്നതിന് പൊതുമായ മാനദണ്ഡം പ്രായോഗികമല്ല. ജില്ലാ തല സമിതിയുടെ തീരുമാനത്തിന് ഇക്കാര്യവും കൈമാറണം. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.
CATEGORIES News