ആപ്പിലായി ‘എന്റെ ഷോ’

ആപ്പിലായി ‘എന്റെ ഷോ’

  • ജനുവരിയിൽ എല്ലാ തിയേറ്ററുകളിലും നടപ്പാക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഓൺലൈൻ സിനിമാ ബുക്കിങ് ആപ്പായ ‘എന്റെ ഷോ‘ പ്രവർത്തനമാരംഭിച്ചില്ല .ഈ വർഷം ജനുവരിയിൽ എല്ലാ തിയേറ്ററുകളിലും നടപ്പാക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ ‘എന്റെ ഷോ’ എവിടെയും എത്തിയിട്ടില്ല.

‘എൻ്റെ ഷോ’യുടെ രീതിയിലൂടെ പ്രേക്ഷകർക്ക് വലിയ സാമ്പത്തികലാഭം ഉണ്ടാക്കാൻ സാധിക്കുമായിരുന്നു. കാരണം ടിക്കറ്റ് നിരക്കിനുപുറമേ ഒന്നര രൂപ മാത്രമേ അധികമായി എന്റെ ഷോ ഈടാക്കുന്നുള്ളു. അതേ സമയം വൻകിട ബുക്കിങ് ആപ്പുകളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരു ടിക്കറ്റിന് 26 രൂപ അധികമായി നൽകുന്നുണ്ട്. കൊള്ളലാഭം അവസാനിപ്പിക്കാനും എത്ര ടിക്കറ്റ് വിറ്റെന്ന കണക്ക് സർക്കാരിനും നിർമാതാക്കൾക്കും തിയേറ്റർ ഉടമകൾക്കും ലഭിക്കാനുമായാണ് ‘എൻ്റെ ഷോ’ ആപ്പ് ആവിഷ്കരിച്ചത്. എന്നാൽ ആപ്പ് എവിടെയും എത്താത്തത് വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്.

സിനിമയുടെ വിതരണം എവിടെ എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം തിയേറ്ററുകൾക്കാണെന്നാണ് ഫിയോക് പറയുന്നത്. കൂടാതെ ടിക്കറ്റ് വിതരണം ആപ്പിലൂടെ സർക്കാർ ഏറ്റെടുത്താൽ കൃത്യമായ സമയത്ത് തങ്ങളുടെ വിഹിതം കിട്ടില്ലെന്നും പറഞ്ഞാണ് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് ‘എൻ്റെ ഷോ’യെ പൂർണമായും എതിർത്തത്. ഇതോടെയാണ് ‘എൻ്റെ ഷോ’ ആപ്പിൽ നിന്ന് സർക്കാർ പിന്നോട്ട് നീങ്ങിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )