ആരെന്നറിയാം ; തിരുവോണം ബംപർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

ആരെന്നറിയാം ; തിരുവോണം ബംപർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

  • ഒന്നാം സമ്മാനത്തുക 25 കോടി രൂപ

തിരുവനന്തപുരം: തിരുവോണം ബംപർ നറുക്കെടുപ്പ് ഇന്ന്. തിരുവനന്തപുരം ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ് നടക്കുക . ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആദ്യ നറുക്കെടുക്കും. പ്രിൻ്റ് ചെയ്ത 80 ലക്ഷം ടിക്കറ്റുകളിൽ 72 ലക്ഷം ടിക്കറ്റുകളാണ് ഇന്നലെ വൈകിട്ടുവരെ വിറ്റത്. നറുക്കെടുപ്പിന് തൊട്ടുമുമ്പുവരെ വിൽപന തുടരും. അഞ്ഞൂറ് രൂപയാണ് ടിക്കറ്റ് വില.

ഇരുപത് പേർക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. ഇരുപത് പേർക്ക് അമ്പത് ലക്ഷം വീതമാണ് മൂന്നാം സമ്മാനം. ഇവയടക്കം ഒമ്പത് സമ്മാനങ്ങളാണ് ഉള്ളത്. 125. 54 കോടി രൂപയാണ് ആകെ സമ്മാനമായി നൽകുകഓണം ബംപർ ലോട്ടറിയിൽ വമ്പൻ വിൽപന. ലോട്ടറി കച്ചവടക്കാർക്ക് കൂടുതൽ കമ്മിഷൻ ഏജൻസികൾ പ്രഖ്യാപിച്ചു. ടിക്കറ്റൊന്നിന് ഏജൻസികൾക്ക് കിട്ടുന്ന 100 രൂപയിൽ തൊണ്ണൂറും ചെറുകിട കച്ചവർക്ക് നൽകിയാണ് അവസാന ദിവസത്തെ വിൽപന . ഓണം ബംപർ ലോട്ടറി വിൽപനയുടെ അവസാന മണിക്കൂറുകളിൽ വമ്പൻ വിൽപനയാണ് നടക്കുന്നത്. പരമാവധി ടിക്കറ്റുകൾ വിൽക്കുന്നതിനായി ഏജൻറുമാർ കമ്മീഷനിൽ വൻ ഇളവുവരുത്തി. പത്ത് രൂപ ലാഭത്തിലാണ് അവസാന നിമിഷത്തിലെ വിൽപന. കൂടിയ കമ്മീഷൻ തുക വിൽപനക്കാർക്കും ആവേശം കൂട്ടുന്നു. ഓണം ബംപർ ടിക്കറ്റ് വിൽപനറെക്കോർഡിലെത്തുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.ബംപർ അടിക്കുന്ന ടിക്കറ്റിലെ സമ്മാനത്തുകയായ 25 കോടിയിൽനിന്ന് ഏജൻന്റിന് പത്തു ശതമാനമായ രണ്ടര കോടിയാണ് ലഭിക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )