ആരോഗ്യത്തെ തളർത്തുന്ന വേദനസംഹാരികൾ

ആരോഗ്യത്തെ തളർത്തുന്ന വേദനസംഹാരികൾ

  • ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ വേദന സംഹാരികൾ കഴിക്കാൻ പാടുള്ളു

ല്ലാതരം വേദനകൾക്കും പാരസെറ്റമോൾ ഗുളിക കഴിക്കുന്ന ശീലമുള്ളവരാണ് നമ്മൾ മലയാളികൾ. ഉത്തരം വേദനസംഹാരി ഗുളികകൾ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ നല്ല രീതിയിൽ തളർത്തും. പാരസെറ്റമോൾ മാത്രമല്ല വേദന സംഹാരികൾ പലതുണ്ട് നമ്മൾക്കിടയിൽ . എന്നാൽ ദീർഘകാലം ഇത്തരം മരുന്നുകൾ കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ വേദന സംഹാരികൾ കഴിക്കാൻ പാടുള്ളു . വേദന സംഹാരികൾ കഴിക്കുമ്പോൾ ഉള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ടാകേണ്ടതുണ്ട്. വേദനസംഹാരികളുടെ ഉപയോഗം നിർത്തിയാലും പലപ്പോഴും അതിന്റെ അപകടങ്ങൾ വിട്ടുമാറണമെന്നില്ല. വളരെ കാലത്തേക്ക് ഇത് നിലനിൽക്കാനുള്ള സാധ്യത കൂടുതലാണ്. വേദനസംഹാരികളുടെ ദീർഘകാല ഉപയോഗം കാലക്രമേണ ഒരു വ്യക്തിയുടെ വൃക്കകൾ, ആമാശയം,
കരൾ, ഹൃദയം എന്നിവയെ ദോഷകരമായി ബാധിക്കും. കൂടാതെ അവ രക്തസമ്മർദ്ദം
ഉയർത്തുന്നത്തിൽ വലിയ പങ്ക് വഹിക്കുകയും ചെയ്യുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )