ആരോഗ്യ,നഗരാസൂത്രണമേഖല:മികവ് കൂട്ടാൻ എഐ

ആരോഗ്യ,നഗരാസൂത്രണമേഖല:മികവ് കൂട്ടാൻ എഐ

  • സെൻട്രൽ പ്രോജക്ട് മാനേജ്‌മെൻ്റ് യൂണിറ്റായി ജമ്മു ഐഐടി യെ തിരഞ്ഞെടുത്തു .

കൃഷി, ആരോഗ്യം, സുസ്ഥിര നഗരാസൂത്രണം എന്നീ മേഖലകളുടെ പ്രവർത്തനം മികച്ചതാക്കാൻ എഐ (ആർടിഫിഷ്യൽ ഇൻറലിജൻസ്) ഉപപയോഗിക്കും. എഐ അധിഷ്ഠിതമായി മാറ്റങ്ങൾ കൊണ്ടുവരാനായി മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും.. ഇതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ ദേശീയ റാങ്കിങ് പട്ടികയിലെ ആദ്യ നൂറു സ്ഥാപനങ്ങളെ ഉൾപ്പെടുത്തി കൺസോർഷ്യം രൂപവത്കരിക്കും.

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ ആരോഗ്യം,കൃഷി,സുസ്ഥിര നഗരാസൂത്രണം എന്നീ മേഖലകളിൽ എഐ അധിഷ്ഠിത മികവിൻ്റെ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിൽ 990 കോടി രൂപയാണ് കേന്ദ്രം മാറ്റിവച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരുകൾ , സ്റ്റാർട്ടപ്പുകൾ, മുനിസിപ്പാലിറ്റികൾ, എൻജിഒകൾ എന്നിവയുടെ സഹായത്തോടെ കൺസോർഷ്യങ്ങൾ അതത് മേഖലകളിലെ മികവിന്റെ കേന്ദ്രങ്ങൾ നിർമിക്കാൻ ആവശ്യമായ രൂപരേഖ അവതരിപ്പിക്കുന്നത് വലിയ മാറ്റം കൊണ്ടുവരാൻ സാധ്യതയുണ്ട്.

കൺസോർഷ്യങ്ങൾക്ക് മേൽനോട്ടം നൽകാൻ കൃഷി, ആരോഗ്യം, സുസ്ഥിര നഗരവികസനം, നിർമിതബുദ്ധി തുടങ്ങിയ രംഗങ്ങളിലെ വിദഗ്‌ധരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ മേൽനോട്ടത്തിൽ ഉന്നതതല സമിതി രൂപവത്കരിച്ചിട്ടുണ്ട്. സെൻട്രൽ പ്രോജക്ട് മാനേജ്‌മെൻ്റ് യൂണിറ്റായി ജമ്മു ഐഐടി യെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

അഗ്രിക്കൾച്ചർ ആൻഡ് എഐ എന്ന പേരിൽ തുടങ്ങുന്ന സെന്റർ ഓഫ് എക്സലൻസ് കൂടുതൽ കാര്യക്ഷമമായി കൃഷിചെയ്യുന്ന രീതി പരിചയപ്പെടുത്തും. എഐ യുടെ സഹായത്തോടെ രോഗങ്ങൾ പ്രവചിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കും. സുസ്ഥിര നഗരവികസനം ലക്ഷ്യമിട്ട് നഗരാസൂത്രണം, ട്രാഫിക് മാനേജ്മെന്റ്, ജലസേചനം, മലിനജല നിർമ്മാർജ്ജനം, ഗ്യാസ്, വൈദ്യുതി സേവനങ്ങൾ തുടങ്ങിയവ എഐ യുടെ പരിഗണനയിലുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )