
ആരോഗ്യനില മോശമായി; മാർപാപ്പ വീണ്ടും വെന്റിലേറ്ററിൽ
- ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വെന്റലേറ്ററിൽനിന്ന് മാറ്റിയിരുന്നു
വത്തിക്കാൻ സിറ്റി: ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് വീണ്ടും വെന്റിലേറ്ററിലേയ്ക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വെന്റലേറ്ററിൽനിന്ന് മാറ്റിയിരുന്നു.

ഉച്ചകഴിഞ്ഞ് മാർപാപ്പയ്ക്ക് രണ്ട് തവണ കടുത്ത ശ്വാസ തടസ്സമുണ്ടായതായി വത്തിക്കാൻ അറിയിച്ചു. തുടർന്ന് ഡോക്ടർമാർ അടിയന്തരമായി ശ്വാസകോശത്തിൽനിന്ന് കഫം നീക്കം ചെയ്തു.ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
CATEGORIES News