ആരോഗ്യമന്ത്രി കോട്ടയത്തേക്ക്; ആയുർവേദ ചികിത്സ നടത്തും

ആരോഗ്യമന്ത്രി കോട്ടയത്തേക്ക്; ആയുർവേദ ചികിത്സ നടത്തും

  • കണ്ണൂരിലെ കെഎസ് യു ആക്രമണത്തിനിടെ പരിക്കേറ്റ വീണാ ജോർജ് ഇന്ന് പുലർച്ചെയാണ് ആശുപത്രി വിട്ടത്

തിരുവനന്തപുരം : പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ആയ ആരോഗ്യമന്ത്രി വീണാ ജോർജ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്.ആയുർവേദ ചികിത്സ നടത്തും. കണ്ണൂരിലെ കെഎസ് യു ആക്രമണത്തിനിടെ പരിക്കേറ്റ വീണാ ജോർജ് ഇന്ന് പുലർച്ചെയാണ് ആശുപത്രി വിട്ടത്. കണ്ണൂരിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ റോഡ് മാർഗമായിരുന്നു യാത്ര.

വെള്ളിയാഴ്ച രാത്രിയിൽ ഓൺലൈനായി ചേർന്ന ഡോക്ടർമാരുടെ മെഡിക്കൽ ബോർഡ് യോഗത്തിൽ മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയും ഡിസ്ചാർജ് ആവശ്യപ്പെട്ടിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )