
ആരോഗ്യ സംരക്ഷണം ;ബ്രോക്കോളിയുടെ ഗുണങ്ങൾ
- രുചിയേക്കാൾ പ്രധാനം ബ്രോക്കോളിയുടെ ആരോഗ്യഗുണങ്ങളാണ്
കാബേജ് കുടുംബത്തിൽ ഉൾപ്പെടുന്ന ഇറ്റാലിയൻ സസ്യമാണ് ബ്രോക്കോളി. പച്ചനിറത്തിൽ കോളിഫ്ലവർ പോലെയാണ് കാണാൻ. ബ്രോക്കോളിയുടെ രുചിയേക്കാൾ പ്രധാനം ഇതിലടങ്ങിയ അനേകം ആരോഗ്യഗുണങ്ങളാണ്. ഒരു കപ്പ് ബ്രൊക്കോളിയിൽ മഗ്നീഷ്യം, പൊട്ടാസ്യം, സെലിനിയം, ഫോളേറ്റ്, വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ കെ എന്നിവയും ഏകദേശം 2 ഗ്രാം പ്രോട്ടീനും 2 ഗ്രാം ഡയറ്ററി ഫൈബറും അടങ്ങിയിട്ടുണ്ട്.

ബ്രോക്കോളിയുടെ ഗുണങ്ങൾ-
നാരുകളുടെ അംശം കൂടുതലുള്ളതുകൊണ്ട് ബ്രോക്കോളി ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച ഭക്ഷണമാണ്. നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ വയറ് നിറഞ്ഞതായി തോന്നുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും.ബ്രോക്കോളിയിലെ ഗ്ലൂക്കോറഫാനിൻ മെറ്റബോളിക് നിരക്ക് വർദ്ധിപ്പിക്കുകയും ശരീരഭാരം വർദ്ധിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.കൂടാതെ ബ്രോക്കോളിയിൽ സൾഫോറഫേൻ പോലുള്ള ശക്തമായ ആൻറിഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു.