ആരോപണം,രാജി: തൊട്ടുമുമ്പ് ആത്മകഥ – ‘അഭിനയമറിയാതെ’ പ്രസിദ്ധീകരിച്ച് സിദ്ദിഖ്

ആരോപണം,രാജി: തൊട്ടുമുമ്പ് ആത്മകഥ – ‘അഭിനയമറിയാതെ’ പ്രസിദ്ധീകരിച്ച് സിദ്ദിഖ്

  • പുസ്തകത്തിലുള്ളത് ജീവിതത്തിലും സിനിമയിലുമുണ്ടായ അനുഭവങ്ങൾ എന്ന് സിദ്ദിഖ്

നടൻ സിദ്ദിഖിൻ്റെ ‘അഭിനയമറിയാതെ’ എന്ന ആത്മകഥ പ്രകാശനം ചെയ്തു. ജീവിതത്തിലും സിനിമയിലും പലപ്പോഴായി ഉണ്ടായ അനുഭവങ്ങളാണ് തൻ്റെ പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് നടൻ സിദ്ദിഖ് പറഞ്ഞു.
ലിപി പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

മാതാവ്, പിതാവ്, അടുത്ത സുഹൃത്തുക്കൾ തുടങ്ങി അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നു പോയവരെ കുറിച്ച് പുസ്തകത്തിൽ പറയുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങി സിനിമാ മേഖലയിലെ തൻ്റെ സുഹൃത്തുക്കളെ കുറിച്ചും അവരുമായുള്ള അനുഭവങ്ങൾ പറഞ്ഞുപോകുന്നതാണ് തന്റെ പുസ്തകമെന്നും സിദ്ദിഖ് സൂചിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )