
ആറു മാസത്തെ തൊഴിൽ വിസക്ക് അനുമതി നൽകി ബഹ്റൈൻ
- പുതിയ വിസ നിലവിൽ ബഹ്റൈനിലുള്ള പ്രവാസി തൊഴിലാളികൾക്ക് മാത്രമാണെന്നും വിദേശ റിക്രൂട്ട്മെന്റ് ഇതിൽ ഉൾപ്പെടില്ലെന്നും എൽ.എം.ആർ.എ
ബഹ്റൈൻ: ആറുമാസത്തെ തൊഴിൽ വിസ പ്രഖ്യാപിച്ച് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ).ഇപ്പോൾ നിലവിലുള്ള ഒരു വർഷത്തേയും രണ്ടു വർഷത്തെയും വിസ പെർമിറ്റുകൾക്ക് പുറമേയാണ് പുതിയ ആറു മാസക്കാലയളവിലെ വിസ ബഹ്റൈനിൽ താമസിക്കുന്ന പ്രവാസികളും വാണിജ്യ മേഖലയിൽ ജോലിചെയ്യുന്നവരുമാണ് പുതിയ വിസയ്ക്ക് യോഗ്യരാകാൻ അവസരം. പുതിയ വിസ നിലവിൽ ബഹ്റൈനിലുള്ള പ്രവാസി തൊഴിലാളികൾക്ക് മാത്രമുള്ളതാണെന്നും വിദേശത്ത് നിന്നുള്ള റിക്രൂട്ട്മെന്റ് ഇതിൽ ഉൾപ്പെടില്ലെന്നും എൽ.എം.ആർ.എ അറിയിച്ചിട്ടുണ്ട്. കുറഞ്ഞ കാലയളവിലേക്ക് തൊഴിലാളികളെ നിയമിക്കുന്നതിലൂടെ അവരുടെ തൊഴിൽ ക്ഷമത ട്രയൽ അടിസ്ഥാനത്തിൽ പരീക്ഷിക്കാനും രാജ്യത്തെ നിലവിലുള്ള തൊഴിലാളികളെ പരാമാവധി പ്രയോജനപ്പെടുത്തുക വഴി വാണിജ്യ മേഖലയിലേക്ക് പുതിയ പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് കുറക്കാനുമാണ് പുതിയ വിസ പദ്ധതി ലക്ഷ്യമിടുന്നത്.

തൊഴിലാളികളുടെ കാര്യക്ഷമതയും തൊഴിലിന് അനുയോജ്യമാണോ എന്ന് പരിശോധിക്കാനും ബിസിനസ് മേഖലക്ക് ഇതുവഴി കഴിയും. കൂടാതെ കമ്പനികൾക്ക് വിജയ സാധ്യത വർധിപ്പിക്കാനും പ്രവർത്തന ചെവല്ചുരുക്കാനുമുള്ള സാഹചര്യവുമുണ്ടാകുമെന്നതാണ് നേട്ടം.
കൂടുതൽ വിവരങ്ങൾക്ക് : www.Imra.gov.ഭ്
ഫോൺ :17506055