
ആറ്റുകാൽ പൊങ്കാല : മാർച്ച് 13ന് പ്രാദേശിക അവധി
- ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം മാർച്ച് 5 മുതൽ 14 വരെയാണ് നടക്കുക
തിരുവനന്തപുരം:ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 13ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല പ്രമാണിച്ച് അവധി പ്രഖ്യാപിച്ചത് തിരുവനന്തപുരം നഗരപരിധിയിലെ ബാങ്കുകൾക്ക് ഉൾപ്പെടെയാണ്.

ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം മാർച്ച് 5 മുതൽ 14 വരെയാണ് നടക്കുക. മാർച്ച് 13-നാണ് പൊങ്കാല. 13-ന് രാവിലെ 10.15-ന് പൊങ്കാല അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 1.15-ന് പൊങ്കാല നിവേദിക്കും.
CATEGORIES News
TAGS THIRUVANANTHAPURAM
