
ആലപ്പുഴ വാഹനാപകടം; മൂന്ന് പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി
- അപകടസ്ഥലത്ത് ആർടിഒയുടെ പ്രാഥമികപരിശോധന പൂർത്തിയായി
ആലപ്പുഴ: ആലപ്പുഴ വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളിൽ മൂന്ന് പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. അഞ്ചുപേരുടെയും മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിൽ പൊതുദർശനത്തിന് വയ്ക്കും. അപകടസ്ഥലത്ത് ആർടിഒയുടെ പ്രാഥമികപരിശോധന പൂർത്തിയായി.

ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ സംസ്കാരം എറണാകുളത്ത് നടത്തും.
ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സ ഉറപ്പാക്കും. പോസ്റ്റ്‌മോർട്ടത്തിനു ശേഷം വണ്ടാനത്ത് പൊതുദർശനത്തിന് വയ്ക്കും. ശേഷം മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കും. ഇതിനായി ആംബുലൻസ് ക്രമീകരിച്ചിട്ടുണ്ട്” കലക്ടർ അറിയിച്ചു.

CATEGORIES News