
ആലുവയിൽ പ്ലസ് വൺ വിദ്യാർഥിയെ കാണാതായി
- മാറമ്പിള്ളി കുടിലിൽ വീട്ടിൽ മുഹമ്മദ് അഫ്രാസിനെയാണ് കാണാതായത്
കൊച്ചി:ആലുവയിൽ പ്ലസ് വൺ വിദ്യാർഥിയെ കാണാതായി. മാറമ്പിള്ളി കുടിലിൽ വീട്ടിൽ മുഹമ്മദ് അഫ്രാസി(16) നെയാണ് കാണാതായത്.വിദ്യാർഥിയെ കോളജ് ഹോസ്റ്റലിൽ നിന്നും തിങ്കളാഴ്‌ചയാണ് കാണാതായത്. ചാലാക്കൽ അസ്ഹർ ഉലും അറബി കോളേജിലെ വിദ്യാർഥിയാണ് അഫ്രാസി.

കുട്ടിയുടെ രക്ഷിതാക്കളും സ്ഥാപന അധികൃതരും നൽകിയ പരാതിയിൽ ആലുവ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കുട്ടിയെക്കുറിച്ച് നിലവിൽ സൂചനകളൊന്നും കിട്ടിയില്ലെന്നും കുട്ടി ഏത് സാഹചര്യത്തിലാണ് കാണാതായത് എന്നതടക്കം വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
CATEGORIES News