
ആലുവ സ്വദേശിയായ നടിയുടെ പരാതി; മുകേഷിനെ അറസ്റ്റുചെയ്തത് ജാമ്യത്തിൽ വിട്ടു
- ആലുവ സ്വദേശിയായ നടിയെ സിനിമ ഷൂട്ടിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി
തൃശ്ശൂർ: നടിയുടെ ബലാത്സംഗ പരാതിയിലെടുത്ത കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു വടക്കാഞ്ചേരി പോലീസ്. മുകേഷ് വടക്കാഞ്ചേരി സ്റ്റേഷനിൽ ഹാജരായത് ഞായറാഴ്ച്ചയാണ്.

അതീവ രഹസ്യമായി വൈദ്യപരിശോധനയും ചോദ്യംചെയ്യലും പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു.മുകേഷ് നേരത്തെതന്നെ കേസിൽ മുൻകൂർ ജാമ്യം നേടിയിരുന്നു. കേസിനാസ്‌പദമായ സംഭവം 2011 ലാണ് നടന്നത് . ആലുവ സ്വദേശിയായ നടിയെ സിനിമ ഷൂട്ടിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി.
CATEGORIES News