
ആവശ്യത്തിന് വെളിച്ചമില്ലാതെ അഴിയൂർ-മുഴപ്പിലങ്ങാട് ബൈപ്പാസ് യാത്ര
- റോഡിന്റെ സൈഡിൽ ഉള്ള കടകളും കെട്ടിടകളും മറ്റും കണ്ട് സ്ഥലം മനസിലാക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ഒഞ്ചിയം: അഴിയൂർ-മുഴപ്പിലങ്ങാട് ബൈപ്പാസ് റോഡിൽ ആവശ്യത്തിന് ലൈറ്റുകൾ ഇല്ല. ഗതാഗതത്തിന് തുറന്നുകൊടുത്ത ഇവിടെ 18.6 കിലോമീറ്ററിൽ വളരെ കുറച്ച് പ്രദേശത്തുമാത്രമാണ് ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത്. 1860 ലൈറ്റുകൾ വേണം റോഡ് പദ്ധതി പ്രകാരം.180 ലൈറ്റുകൾ മാത്രമാണ് ടോൾ ബൂത്ത് ഉള്ള കൊളശ്ശേരി ഭാഗത്ത് നിലവിൽ ഉള്ളത്.
കൂടാതെ വാഹനം ഓടിക്കുന്നവർക്ക് എവിടെയെത്തി എന്നറിയാൻ സൂചിപ്പിക്കുന്ന സൈൻബോർഡുകൾ ഇല്ലാത്ത അവസ്ഥയാണ്. അഴിയൂരിൽ ബൈപ്പാസ് തുടങ്ങുന്ന ജങ്ഷനിൽത്തന്നെ നല്ല ഇരുട്ടാണ്. ശരിയായ ട്രാഫിക് നിയമങ്ങളോ സിഗ്നലുകളോ നോക്കാതെയുള്ള യാത്രകൾ വലിയ അപകടങ്ങൾക്ക് കാരണമാകും. റോഡിന്റെ സൈഡിൽ ഉള്ള കടകളും കെട്ടിടകളും മറ്റും കണ്ട് സ്ഥലം മനസിലാക്കാൻ കഴിയാത്ത സ്ഥിതിയാണ്.
CATEGORIES News