ആവേശം അടക്കം സൂപ്പർ സിനിമകളുടെ മേക്കപ്പ് മാൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

ആവേശം അടക്കം സൂപ്പർ സിനിമകളുടെ മേക്കപ്പ് മാൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

  • ആർ. ജി.വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് ഇന്ന് പുലർച്ചെ എക്സൈസിന്റെ പിടിയിലായത്

തൊടുപുഴ:ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ്മാൻ പിടിയിൽ. ആർ. ജി.വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് ഇന്ന് പുലർച്ചെ എക്സൈസിന്റെ പിടിയിലായത്.ഇയാളിൽ നിന്നും 45 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ‘ഓപ്പറേഷൻ ക്ലീൻ സ്‌റ്റേറ്റ്’ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

‘അട്ടഹാസം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേയ്ക്ക് പോകുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. ആവേശം, പെങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം, ജാനേമൻ തുടങ്ങി നിരവധി സിനിമകളുടെ മേക്കപ്പ്മാനായി രഞ്ജിത്ത് പ്രവർത്തിച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )