
ആശാവർക്കേഴ്സിന്റെ സമരം മുപ്പത്തിയഞ്ചാം ദിവസത്തിലേയ്ക്ക്
- കൊല്ലത്തും ആലപ്പുഴയിലും നാളെയാണ് പരിശീലനപരിപാടി നടത്തുന്നത്
തിരുവനന്തപുരം:ആശാവർക്കേഴ്സിന്റെ സമരം മുപ്പത്തിയഞ്ചാം ദിവസത്തിലേയ്ക്ക് . ആശവർക്കേഴ്‌സ് നാളെ പ്രഖ്യാപിച്ച സെക്രട്ടറിയേറ്റ് ഉപരോധം പൊളിക്കാനാണ് സർക്കാർ നീക്കം. ഉപരോധം പ്രഖ്യാപിച്ച മറ്റന്നാൾ പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാനിന് പരിശീലനം നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. എല്ലാ ആശാവർക്കേഴ്സും പങ്കെടുക്കണമെന്നാണ് നിർദേശം.

പരിശീലനം ഉപരോധദിവസം തന്നെ വെച്ചിരിക്കുന്നത് ആശാവർക്കർമാരുടെ സമരം തകർക്കാനുള്ള സർക്കാർ നീക്കമാണെന്ന് കെഎഎച്‌ഡബ്ല്യുഎ ആരോപിച്ചു. കൊല്ലത്തും ആലപ്പുഴയിലും നാളെയാണ് പരിശീലനപരിപാടി നടത്തുന്നത്.
CATEGORIES News