
ആശാ വർക്കർമാരുമായി ആരോഗ്യ മന്ത്രിയുടെ ചർച്ച
- നിയമസഭാ ഓഫീസിൽ വെച്ചാണ് ചർച്ച പുരോഗമിക്കുന്നത്
തിരുവനന്തപുരം : ആശാ വർക്കർമാരുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചർച്ച നടത്തുന്നു. നിയമസഭാ ഓഫീസിൽ വെച്ചാണ് ചർച്ച പുരോഗമിക്കുന്നത്. എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായി ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നില്ല. ഓണറേറിയത്തിലെ മാനദണ്ഡങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ചും ചർച്ച ചെയ്തി ല്ല.

സർക്കാർ ഖജനാവിൽ പണമില്ലെന്നും അതിനാൽ സർക്കാറിന് സമയം നൽക ണമെന്നുമാണ് ചർച്ചയിൽ പ്രധാനമായും സർക്കാർ പ്രതിനിധികൾ പറഞ്ഞത്. സമരത്തിൽ നിന്ന് ആശമാർ പിൻമാറണമെന്നായിരുന്നു ചർച്ചക്കെത്തിയ എൻ.എച്ച്. എം ഡയറക്ടറുടെ പ്രധാന ആവശ്യം.
CATEGORIES News