
ആശാ സമരം ; സമരത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കാൻ സമരസമിതി ഇന്ന് യോഗം ചേരും
- സമരം 2 മാസം പിന്നിട്ടിട്ടും ഒത്തുതീർപ്പിന് സർക്കാർ വഴങ്ങിയിട്ടില്ല
തിരുവനന്തപുരം: ആശാ സമരവേദിയിൽ ഇന്നലെ പൗരസാഗരം കഴിഞ്ഞതോടെ സമരത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് തീരുമാനിക്കാൻ സമരസമിതി ഇന്ന് യോഗം ചേരും. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ അനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന സമരം 2 മാസം പിന്നിട്ടിട്ടും ഒത്തുതീർപ്പിന് സർക്കാർ വഴങ്ങിയിട്ടില്ല.

തങ്ങളുടെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്തി ഉടൻ സമവായത്തിലെത്തിയില്ലങ്കിൽ പൗരസാഗരത്തിനുശേഷം സമരത്തിന്റെ അടുത്തഘട്ടം പ്രഖ്യാപിക്കുമെന്ന് സമരസമിതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
CATEGORIES News