
ആൺ പെൺ ഭേദമില്ലാതെ കയറാം- ജെൻഡർ സൗഹൃദ ശുചിമുറിയിൽ
- എഴുത്തും ചിത്രവും നോക്കാതെ കയറാം
കൊച്ചി:ശുചിമുറിയിലേക്ക് കയറുമ്പോൾ പടിക്ക് മുകളിലുള്ള എഴുത്തിലേക്കോ ചിത്രത്തിലേക്കോ നോക്കി തീർച്ചപ്പെടുത്തേണ്ട സമയം ഇവിടെ കളയണ്ട. എറണാകുളം മഹാരാജാസ് കോളേജിലെ ജെൻഡർ സൗഹൃദ ശുചി മുറികൾ പുതിയ മാറ്റമാണ്.ചോദ്യങ്ങളെ തുടച്ചു നീക്കാൻ സമയമായെന്ന് ചേർത്തെഴുതുകയാണ് ഇവിടം . ഇവിടെ ഈ ശുചിമുറികളിലേക്ക് ആർക്കും കടന്നുവരാം. ആൺ, പെൺ, ഭിന്ന ലിംഗം എന്നിങ്ങനെ വേർതിരിവില്ല.

മഹാരാജാസ് കോളേജിൽ ഇത്തരം ഏഴ് ശുചിമുറിയാണ് ഒരുങ്ങിയിരിക്കുന്നത്. എഴുത്തുകാരൻ രാംമോഹൻ പാലിയത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലുടെയാണ് മഹാരാജാസ് കോളേജിലെ ജെൻഡർ സൗഹ്യദ ശുചിമുറികൾ ചർച്ചയായത്.
CATEGORIES News