
ആർആർബി പരീക്ഷയ്ക്ക് 10 ട്രെയിനുകളിൽ അധിക കോച്ചുകളെത്തും
- കേരളത്തിലോടുന്ന 10 ട്രെയിനുകളിൽ അധിക ജനറൽ കോച്ചുകൾ അനുവദിച്ചു
തിരുവനന്തപുരം: റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളുടെ തിരക്ക് പരിഗണിച്ച്, കേരളത്തിലോടുന്ന 10 ട്രെയിനുകളിൽ അധിക ജനറൽ കോച്ചുകൾ അനുവദിച്ചു.

അധിക കോച്ചുകൾ അനുവദിച്ച ട്രെയിൻ ട്രെയിനുകൾ :
16303 എറണാകുളം -തിരുവനന്തപുരം വഞ്ചിനാട് (മാർച്ച് അഞ്ചു മുതൽ 21 വരെ)
16304 തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് (മാർച്ച് ഒന്നു മുതൽ 17 വരെ)
16305 എറണാകുളം -കണ്ണൂർ ഇന്റർസിറ്റി(മാർച്ച് രണ്ട് മുതൽ മാർച്ച് 18 വരെ)
16306 കണ്ണൂർ -എറണാകുളം ഇന്റർസിറ്റി(മാർച്ച് നാല് മുതൽ 20 വരെ)
16307 ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് (മാർച്ച് മൂന്ന്‌മുതൽ 19 വരെ)16308 കണ്ണൂർ -ആലപ്പുഴ എക്സിക്യൂട്ടീവ് (മാർച്ച് മൂന്നു മുതൽ 19 വരെ)
16341 ഗുരുവായൂർ -തിരുവനന്തപുരം ഇന്റർസിറ്റി (മാർച്ച് 3 മുതൽ 19 വരെ)
16342 തിരുവനന്തപുരം – ഗുരുവായൂർ ഇന്റർ സിറ്റി (മാർച്ച് രണ്ടു മുതൽ 18 വരെ)
22627 തിരുച്ചിറപ്പള്ളി –
തിരുവനന്തപുരം ഇൻ്റർസിറ്റി (മാർച്ച് രണ്ടു മുതൽ 18 വരെ)
22628 തിരുച്ചിറപ്പള്ളി തിരുവനന്തപുരം ഇന്റർ സിറ്റി (മാർച്ച് മൂന്നു മുതൽ 19 വരെ)