ആർ​ജികർ ഹോസ്പിറ്റൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ രജിസ്ട്രേഷൻ റദ്ദാക്കി

ആർ​ജികർ ഹോസ്പിറ്റൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ രജിസ്ട്രേഷൻ റദ്ദാക്കി

  • പശ്ചിമബംഗാൾ മെഡിക്കൽ കൗൺസിലാണ് രജിസ്ട്രേഷൻ റദ്ദാക്കിയത്

കൊൽക്കത്ത: കൊൽക്കത്തയിൽ ഡോക്ടർ കൊല്ലപ്പെട്ട ആർജി കർ മെഡിക്കൽ കോളേജിന്റെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. പശ്ചിമബംഗാൾ മെഡിക്കൽ കൗൺസിലാണ് രജിസ്ട്രേഷൻ റദ്ദാക്കിയത്. കേസുമായി ബന്ധപ്പെട്ട് സന്ദീപിനെ സിബിഐ അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് നടപടി.

രജിസ്ട്രേഷൻ റദ്ദാക്കാൻ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ ബംഗാൾ ഘടകം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മെഡിക്കൽ കൗൺസിൽ സന്ദീപ് ഘോഷിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്നാൽ ഘോഷ് ഇതിനോട് പ്രതികരിച്ചില്ല. തുടർന്നാണ് നടപടി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )