
ആർജി കർ ഹോസ്പിറ്റലിൽ ഡോക്ടർമാരുടെ കൂട്ടരാജി
- ജൂനിയർ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് 50 സീനിയർ ഡോക്ടർമാർ കൂട്ടത്തോടെ രാജിവെച്ചത്
കൊൽക്കത്ത: പിജി ഡോക്ടറുടെ ക്രൂരമായ ബലാത്സംഗക്കൊലപാതകം നടന്ന ആർജി കർ മെഡിക്കൽ കോളേജിൽ നിന്ന് ഡോക്ടർമാർ കൂട്ടമായി രാജിവച്ചു. സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് 50 സീനിയർ ഡോക്ടർമാർ കൂട്ടത്തോടെ രാജിവെച്ചത്. ആഗസ്ത് 9നാണ് പിജി ഡോക്ടർ ആശുപത്രിയിലെ സെമിനാർ ഹോളിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. മമത സർക്കാരിൻ്റെ പൊലീസിൻ്റെ അന്വേഷണം കൃത്യമല്ലെന്നും കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും ചൂണ്ടിക്കാണിച്ച് രാജ്യവ്യാപകമായി ജൂനിയർ ഡോക്ടർമാർ സമരം ആരംഭിച്ചിരുന്നു.
സമരം രണ്ട് മാസം പിന്നിട്ടപ്പോഴാണ് ജൂനിയർ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സീനിയർ ഡോക്ടർമാർ രാജി വച്ചത്.
CATEGORIES News