
ആർഭാട വിവാഹങ്ങൾക്ക് നികുതി ഈടാക്കണം: വനിതാകമീഷൻ
കൊച്ചി: ആർഭാട വിവാഹങ്ങളടക്കം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമീഷൻ ശുപാർശ നൽകി. സ്ത്രീധനമരണങ്ങൾ കാരണം സർക്കാർ ജോലി നിഷേധിക്കുന്നതുൾപ്പെടെ സ്ത്രീധന നിരോധിത നിയമം കൂടുതൽ കടുപ്പിക്കുന്ന ചില നിർദ്ദേശങ്ങളാണ് ശുപാർശയിലുള്ളത്. ആർഭാട വിവാഹങ്ങൾക്ക് ആഡംബരനികുതി ഏർപ്പെടുത്തണമെന്നും വധുവിനുനൽകുന്ന പാരിതോഷികങ്ങൾ വരുമാനത്തിന്റെ നിശ്ചിത ശതമാനമായിരിക്കണമെന്നും കമീഷൻ നിർദേശിച്ചു. പാരിതോഷികളിൽ ഏർപ്പെടുത്തിയ നിശ്ചിത പരിധികഴിഞ്ഞാൽ നികുതിയേർപ്പെടുത്തണമെന്നതും കമീഷൻ ഉന്നയിച്ചു.
മാത്രമല്ല ആത്മഹത്യാ പ്രേരണ കുറ്റത്തിന് പ്രതിയായവർക്ക് ശിക്ഷ വിധിക്കുന്നതു വരെ പുനർവിവാഹത്തിന് അനുമതി നൽകരുതെന്നും സർക്കാർ ജീവനക്കാർ സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യരുതെന്ന് സത്യവാങ് മൂലം നൽകണമെന്നും വനിതാ കമീഷൻ നിർദേശിക്കുന്നു.
CATEGORIES News