
ആർ.ശ്രീജേഷിന് രാജ്യത്തിന്റെ ആദരം 16-ാം നമ്പർ ജെഴ്‌സി പിൻവലിച്ചു
- ദേശീയ ജൂനിയർ ഹോക്കി ടീമിൻ്റെ പരിശീലകനായി ശ്രീജേഷ് എത്തുമെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോല നാഥ് സിങ് അറിയിച്ചു
ന്യൂഡൽഹി : ഹോക്കിയിൽ നിന്ന് വിരമിച്ച പി ആർ. ശ്രീജേഷിന് രാജ്യത്തിന്റെ ആദരം. ശ്രീജേഷിന് ആദരമായി മലയാളി ഗോൾ കീപ്പർ രണ്ട് പതിറ്റാണ്ടോളം ധരിച്ചിരുന്ന ജെഴ്‌സി പിൻവലിക്കാൻ ഹോക്കി ഇന്ത്യ തീരുമാനിച്ചു. 16-ാം നമ്പർ ജെഴ്‌സിയാണ് ശ്രീജേഷിന്റേത്.
ദേശീയ ജൂനിയർ ഹോക്കി ടീമിൻ്റെ പരിശീലകനായി ശ്രീജേഷ് എത്തുമെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോല നാഥ് സിങ് അറിയിച്ചു. ‘ജൂനിയർ ടീമിന്റെ 16-ാം നമ്പർ ജെഴ്‌സി പിൻവലിക്കില്ലെന്നും ജൂനിയർ ടീമിൽ അദ്ദേഹം മറ്റൊരു പി .ആർ ശ്രീജേഷിനെ രൂപപ്പെടുത്തും. ആ താരം 16-ാം നമ്പർ ജെഴ്‌സി ധരിക്കും.’-ഭോല നാഥ് സിങ് പറഞ്ഞു.
CATEGORIES News