
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര; ജസ്പ്രീത് ബുമ്രയെ ഒഴിവാക്കി
- ബുമ്രക്ക് അഞ്ചാഴ്ച വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചത്
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ വീണ്ടും മാറ്റങ്ങൾ വരുത്തി ബിസിസിഐ. താരമായ വരുൺ ചക്രവർത്തിയെ ഏകദിന പരമ്പരക്കുള്ള ടീമിൽ ഉൾപ്പെടുത്തിയപ്പോൾ പേസർ ജസ്പ്രീത് ബുമ്രയെ അവസാന ഏകദിനത്തിനുള്ള ടീമിൽ നിന്നൊഴിവാക്കി.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ബുമ്ര ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഫിറ്റ്നെസ് തെളിയിക്കാനായി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരപയിലെ അവസാന മത്സരത്തിനുള്ള ടീമിൽ കളിക്കുമെന്നായിരുന്നു ചീഫ് സെലക്ടർ അജിത് അഗാർക്കർ നേരത്തെ അറിയിച്ചിരുന്നത്.എന്നാൽ വരുൺ ചക്രവർത്തിയെ ഉൾപ്പെടുത്തി ഇന്നലെ പുറത്തിറക്കിയ പുതിയ സ്ക്വാഡിൽ ജസ്പ്രീത് ബുമ്രയുൾപെട്ടിട്ടില്ല.ഇതോടെ ബുമ്ര ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്ന കാര്യം സംശയത്തിലായിരിയ്ക്കുകയാണ്. ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ബുമ്ര ഇപ്പോഴുള്ളത്. ഇവിടുത്തെ മെഡിക്കൽ വിദഗ്ദർ നൽകുന്ന റിപ്പോർട്ട് അനുസരിച്ചാകും ബുമ്ര ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക