
ഇഗ്നോ അഡ്മിഷൻ, റീ രജിസ്ട്രേഷൻ
- അപേക്ഷിക്കേണ്ട അവസാന തീയതി 28 വരെ നീട്ടി
കൊച്ചി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ജനുവരി 2025 സെഷനിൽ ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നതിനും റീ രജിസ്ട്രേഷനുമുള്ള തീയതി ഫെബ്രുവരി 28 വരെ നീട്ടിയതായി സർവകലാശാല അറിയിച്ചു.അഡ്മിഷൻ അപേക്ഷകൾ സമർപ്പിക്കുന്നതിന് ignouadmission.samarth.edu.inm www.ignou.ac.inഎന്ന ലിങ്ക് സന്ദർശിക്കുക.

റീ രജിസ്ട്രേഷൻ അപേക്ഷയ്ക്ക് onlinerr.ignou.ac.inഅല്ലെങ്കിൽ www.ignou.ac.inസന്ദർശിക്കുക. തൊഴിൽരഹിതരായ എസ്.സി./എസ്.ടി. പഠിതാക്കൾക്ക് ഫീസിളവ് ലഭിക്കും.
CATEGORIES News