ഇഗ്നോ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
- അവസാന തിയതി ജനുവരി 31
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല (ഇഗ്നോ) ബിരുദ, ബിരുദാനന്തര, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 31 വരെ അപേക്ഷിക്കാം. https://ignouadmission.samarth.edu.in എന്ന ലിങ്കിലാണ് അപേക്ഷിക്കേണ്ടത്.

ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ രണ്ടാം വർഷത്തേക്കും മൂന്നാംവർഷത്തേക്കും തുടർപഠനത്തിനുള്ള റീ രജിസ്ട്രേഷൻ ചെയ്യേണ്ട അവസാന തീയതിയും 31 ആണ്. onlinerr.ignou.ac.in എന്ന ലിങ്കിൽ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്:0496 2525281.
CATEGORIES News
TAGS igno