
ഇടതുപക്ഷം വിട്ട് എങ്ങും പോകില്ലെന്നും ആരും അങ്ങനെ മോഹിക്കേണ്ട- എഴുത്തുകാരൻ എം മുകുന്ദൻ
- കഴിഞ്ഞ ദിവസം ഓൺലൈൻ മാധ്യമത്തിന് മുകുന്ദൻ നൽകിയ അഭിമുഖത്തിൽ ഇടതുപക്ഷത്തെ ഭയപ്പെടുന്നുവെന്ന പരാമർശം ചർച്ചയായിരുന്നു
തിരുവനന്തപുരം: ഇടതുപക്ഷം വിട്ട് എങ്ങും പോകില്ലെന്നും ആരും അങ്ങനെ മോഹിക്കേണ്ടെന്നും എഴുത്തുകാരൻ എം മുകുന്ദൻ പറഞ്ഞു. ഞാൻ ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം ഞാൻ എന്നെ തന്നെ ഭയപ്പെടുന്നു എന്നാണ്. കാരണം ഓർമ്മ വെച്ച നാൾ തുടങ്ങി ഞാനൊരു ഇടതുപക്ഷക്കാരനാണ്. ചിലപ്പോൾ ചില വിയോജിപ്പുകൾ പ്രകടിപ്പിക്കും. അത് ആത്മ പരിശോധനയാണ്. ഇടതുപക്ഷം വിട്ട് ഞാൻ എങ്ങും പോകില്ല. ആരും അങ്ങനെ മോഹിക്കേണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം ഓൺലൈൻ മാധ്യമത്തിന് മുകുന്ദൻ നൽകിയ അഭിമുഖത്തിൽ ഇടതുപക്ഷത്തെ ഭയപ്പെടുന്നുവെന്ന പരാമർശം ചർച്ചയായിരുന്നു. തുടർന്നാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.
CATEGORIES News
