
ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് കയറി വിദ്യാർഥിനി മരിച്ചു
- വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്‌കൂളിലെ ഹെയ്സൽ ബെൻ ആണ്(4) മരിച്ചത്.
ഇടുക്കി: ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് കയറി വിദ്യാർഥിനി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്‌കൂളിലെ ഹെയ്സൽ ബെൻ ആണ്(4) മരിച്ചത്. ചെറുതോണി സ്വദേശിയാണ്. സ്‌കൂൾ മുറ്റത്ത് വച്ചാണ് അപകടം ഉണ്ടായത്. കുട്ടികളെ ഇറക്കിയ സ്കൂൾ ബസ് പിന്നോട്ട് എടുത്തപ്പോൾ ആയിരുന്നു അപകടം. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഒരു വിദ്യാർഥിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.സംഭവത്തിൽ ഡ്രൈവർക്ക് വീഴ്ച പറ്റിയെന്ന് പൊലീസ് പറഞ്ഞു. അശ്രദ്ധമായ വാഹനം ഓടിച്ചതാണ് അപകടകാരണം. അസ്വഭാവിക മരണത്തിന് കേസെടുത്തു . രണ്ടു സ്‌കൂൾ ബസുകൾ കസ്റ്റഡിയിലെടുത്തു.
CATEGORIES News
