
ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും
- നാളെ മുതൽ ഡിസംബർ പത്തുവരെയുള്ള നീണ്ട കാലയളവിലാണ് പവർഹൗസ് താത്ക്കാലികമായി അടച്ചിടുന്നത്.
ഇടുക്കി: നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. ഇതോടെ ഇടുക്കി അണകെട്ടിൽ മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിക്കായാണ് മൂലമറ്റം പവർഹൗസ് താത്ക്കാലികമായി പ്രവർത്തനം നിർത്തുന്നത്. ഇതോടെ, സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക.നാളെ മുതൽ ഡിസംബർ പത്തുവരെയുള്ള നീണ്ട കാലയളവിലാണ് പവർഹൗസ് താത്ക്കാലികമായി അടച്ചിടുന്നത്. ആകയുളളത് ആറ് ജനറേറ്റർ. മൂന്ന് ജനറേറ്ററുകൾക്കാണ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തേണ്ടത്.

ജനറേറ്ററുകളുടെ വാൾവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കുമെന്നും ചില വാൾവുകളിൽ ഗുരുതര പോർച്ച ശ്രദ്ധയിൽപ്പെട്ടെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. വൈദ്യുതി നിർമ്മാണം പൂർണമായും നിർത്തിയായിരിക്കും അറ്റകുറ്റപ്പണി. കൂടാതെ വിൽപ്പന നടത്തിയ 400 മെഗാവാട്ട് അധിക വൈദ്യുതി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ച് വാങ്ങുമെന്നും 300 മെഗാവാട്ട് വൈദ്യുതി ഹ്രസ്വകാല കരാറിലൂടെ കൂടെ വാങ്ങി പ്രതിസന്ധി പരിഹരിക്കുമെന്നും, വൈദ്യുതി നിരക്ക് വർധനയുണ്ടാവില്ല എന്നും, ലോഡ് ഷെഡിംഗ് നടപ്പാക്കക്കേണ്ടി വരില്ല എന്നും മന്ത്രി വ്യക്തമാക്കി
