
ഇഡി (എക്സ്ട്രാ ഡീസന്റ്) ഡിസംബർ 20ന് തിയേറ്ററുകളിൽ
- ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് ആഷിഫ് കക്കോടി
പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ഇ.ഡി(എക്സ്ട്രാ ഡീസൻ്റ്) ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തും.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആമിർ പള്ളിക്കൽ ആണ്. ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് ആഷിഫ് കക്കോടിയാണ്.സുരാജ് വെഞ്ഞാറമൂട്, ഗ്രേയ്‌സ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം മോഹൻ, ദിൽന പ്രശാന്ത് അലക്സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
