ഇതിന് മുകളിലും കോടതിയുണ്ട്, രാജിവെക്കില്ല-സജി ചെറിയാൻ

ഇതിന് മുകളിലും കോടതിയുണ്ട്, രാജിവെക്കില്ല-സജി ചെറിയാൻ

  • നിയമപരമായ കാര്യങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമേ ഒരു അഭിപ്രായം പറയാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി

തിരുവനന്തപുരം: ഹൈക്കോടതിയുടെ ഉത്തരവ് പരിശോധിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി സജി ചെറിയാൻ. ധാർമികപരമായ ഒരു പ്രശ്‌നവുമില്ല. പോലീസ് അന്വേഷിച്ചു. കീഴ്ക്‌കോടതി റിപ്പോർട്ടിനെ സാധൂകരിക്കുന്ന തീരുമാനമെടുത്തു. അതിന് ശേഷമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഒരാൾ ഹൈക്കോടതിയെ സമീപിച്ചത്.

തന്റെ പ്രസംഗത്തിലെ പരാമർശങ്ങളെ കുറിച്ചുള്ള കണ്ടെത്തലുകളിലേക്ക് ഹൈക്കോടതി കടന്നിട്ടില്ല. ഒരു കോടതി പറഞ്ഞു ശരി. അടുത്ത കോടതി പറഞ്ഞു തെറ്റ്. ഇതിൻ്റെ മുകളിൽ കോടതി ഉണ്ട്. നിയമപരമായ കാര്യങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമേ ഒരു അഭിപ്രായം പറയാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )