
ഇത്തവണ ജൂണിൽ സംസ്ഥാനത്തു 4% മഴക്കുറവ്
- ജൂണിലെ 30 ദിവസത്തിൽ 11 ദിവസം മാത്രമാണ് ഇത്തവണ സാധാരണയിൽ കൂടുതൽ മഴ ലഭിച്ചത്.
കാസർകോട്:ഇത്തവണ ജൂണിൽ സംസ്ഥാനത്തു 4% മഴക്കുറവ്. ജൂണിൽ ശരാശരി 648.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 620.4. 2018ന് ശേഷം ജൂണിൽ ലഭിക്കുന്ന ഏറ്റവും മികച്ച മഴയാണ് ഇത്തവണ ലഭിച്ചത്. എന്നാൽ കാലവർഷം ആരംഭിച്ച മേയ് 24 മുതൽ ഇതുവരെയുള്ള കണക്കുപ്രകാരം 70% അധിക മഴ ലഭിച്ചു.

ജലസേചന വകുപ്പിന്റെ കണക്കിൽ ഇതിലും കൂടുതൽ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ൽ 25% ഉം 2023 ൽ 60% മഴക്കുറവ് ആയിരുന്നു. 1976 നും 1962 നും ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമായിരുന്നു 2023ൽ. ജൂണിലെ 30 ദിവസത്തിൽ 11 ദിവസം മാത്രമാണ് ഇത്തവണ സാധാരണയിൽ കൂടുതൽ മഴ ലഭിച്ചത്.
CATEGORIES News