ഇത് കേരള വിരുദ്ധ ബജറ്റ്- സംസ്ഥാന നേതാക്കൾ; ജനത്തിന് ശക്തിനൽകുന്ന ബജറ്റെന്ന് മോദി

ഇത് കേരള വിരുദ്ധ ബജറ്റ്- സംസ്ഥാന നേതാക്കൾ; ജനത്തിന് ശക്തിനൽകുന്ന ബജറ്റെന്ന് മോദി

  • മിഡിൽ ക്ലാസിനെ താങ്ങിനിർത്തുന്ന ബജറ്റാണെന്ന് സുരേഷ് ഗോപി എംപി

തിരുവനന്തപുരം:മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിൽ കേരളം വീണ്ടും തഴയപ്പെട്ടു എന്ന് പരാതി ഉയരുന്നു. കേരളത്തെ പരാമർശിക്കുക പോലും ചെയ്തില്ല എന്നതാണ് ഉയരുന്ന പ്രധാന വിഷയം. അതേ സമയം ബജറ്റ് ആശാവഹമാണെന്ന വളർച്ചയെ ശക്തിപ്പെടുത്തുമെന്നും ബിജെപി നേതാക്കൾ അഭിപ്രായപ്പെടുന്നു.

ബജറ്റിന് ശേഷം കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടിനേതാക്കളുടെ പ്രസ്താവന പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ദേശീയ ബജറ്റെന്ന് പറയാനാകില്ല, കേരളത്തോട് കാണിച്ചത് കടുത്ത വിവേചനമെന്ന് കെ.രാധാകൃഷ്‌ണൻ എംപി അഭിപ്രായപ്പെട്ടു. ഇത് കേരള വിരുദ്ധ ബജറ്റ്, മോദി സർക്കാരിന്റെ ജീവന് വേണ്ടിയുള്ള പൊളിറ്റിക്കൽ എക്സ‌സൈസ് ആയെന്ന് കെ. എൻ. ബാലഗോപാൽ പറഞ്ഞു.

ആന്ധ്രയെയും ബിഹാറിനെയും മാത്രം സന്തോഷിപ്പിക്കുന്ന ബജറ്റ് മറ്റുള്ളവർക്ക് നിരാശയും പകർന്നെന്ന് ശശി തരൂർ പറഞ്ഞു. ബജറ്റ് ആശാവഹമെന്നും ഇത് മിഡിൽ ക്ലാസിനെ താങ്ങിനിർത്തുന്ന ബജറ്റാണെന്നും സുരേഷ് ഗോപി എംപി ചൂണ്ടികാട്ടി. കേരളത്തിൽ നിന്ന് രണ്ട് സഹമന്ത്രിമാരുള്ള കാര്യം ബിജെപി മറന്നുവെന്നും കേന്ദ്ര സർക്കാരിനെ ഒരു വർഷം കൂടി താങ്ങിനിർത്താനുള്ള ബജറ്റായി മാറിയെന്നും ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു. അതേ സമയം രാജ്യത്തെ എല്ലാ ജനവിഭാഗങ്ങൾക്കും ശക്തിനൽകുന്ന ബജറ്റാണ് ഇതെന്നും, ബജറ്റ് രാജ്യത്തെ വികസനത്തെ പുതിയ തലത്തിലെത്തിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )