
ഇനി കെഎസ്ആർടിസിയിൽ ഡിജിറ്റൽ പേമെന്റ്റ് സംവിധാനവും
- ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, മറ്റു പ്രധാന ബാങ്കുകളുടെ ആപ്പ് എന്നിവയിലൂടെ ടിക്കറ്റ് എടുക്കാനാകും
തിരുവനന്തപുരം: ഇനി ചില്ലറ ചോദ്യങ്ങൾക്ക് അവസാനം. യാത്രക്കാരുടെ വളരെക്കാലത്തെ ആവശ്യത്തിന് പരിഹാരമായി കെഎസ്ആർടിസി ബസുകളിൽ ഡിജിറ്റൽ പേമെന്റ് സംവിധാനം എത്തുന്നു. ഡെബിറ്റ് കാർഡിലൂടെയും യുപിഐ ആപ്പിലൂടെയും ടിക്കറ്റെടുക്കാവുന്ന സംവിധാനമാണ് നിലവിൽ വരിക.ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, മറ്റു പ്രധാന ബാങ്കുകളുടെ ആപ്പ് എന്നിവയിലൂടെ ടിക്കറ്റ്’എടുക്കാനാകും. ‘ചലോ’ ആപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിൽ വരുത്താനുദ്ദേശിക്കുന്നത്.ക്രെഡിറ്റ് കാർഡ് സ്വീകരിക്കില്ല. നിലവിൽ തിരുവനന്തപുരം ജില്ലയിൽ ചില ബസുകളിൽ നടപ്പാക്കിയ ഈ സംവിധാനം സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. ഇതുസംബന്ധിച്ച കരാറിൽ ഉടൻ ഒപ്പുവെക്കും.

കെഎസ്ആർടിസിയുടെ നേരത്തെയുണ്ടായിരുന്ന ട്രാവൽകാർഡും പുതുക്കി ഇതിൽ ഉപയോഗിക്കാനാകും. ബസുകളുടെ വിവരങ്ങൾ ചലോ ആപ്പിൽ അപ്ലോഡ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് സ്വകാര്യ ബസുകളിൽ പലതിലും ഡിജിറ്റൽ പേമെൻ്റ് സംവിധാനമുണ്ട്. കെഎസ്ആർടിസി ബസുകളിലും ഡിജിറ്റൽ പേമെൻറ് വരുന്നത് യാത്രക്കാർക്ക് വളരെ സഹായകമാകും.
