
ഇന്ത്യയിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു
- രോഗം ബെംഗളൂരുവിലെ 8 മാസം പ്രായമുള്ള കുഞ്ഞിന്
ബെംഗളൂരു: എച്ച്എംപിവി വൈറസ് (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) ഇന്ത്യയിൽ സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ എട്ടുമാസം പ്രായമുള്ള കുട്ടിക്കാണു വൈറസ് സ്ഥിരീകരിച്ചതെന്നു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടി എവിടെയും യാത്ര ചെയ്തിട്ടില്ലെന്നാണു നിലവിൽ ലഭിക്കുന്ന വിവരം.

പരിശോധനയിൽ കുട്ടി പോസിറ്റീവ് ആണെന്നു തെളിഞ്ഞതായി കർണാടക ആരോഗ്യ വകുപ്പ് സ്‌ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ വിവരം അറിയിച്ചതായി കർണാടക വ്യക്തമാക്കി. ചൈനയിൽ വ്യാപകമായ എച്ച്എംപിവിയുടെ അതേ വർഗത്തിൽപ്പെട്ട വൈറസ് ആണോയിതെന്നു വ്യക്‌തമായിട്ടില്ല.