
ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് പുതിയ സർവീസ് തുടങ്ങി ഇൻഡിഗോ എയർലൈൻസ്
- വെള്ളിയാഴ്ച ഇൻഡിഗോ രണ്ട് പുതിയ സർവീസുകളാണ് ആരംഭിച്ചത്
ദുബൈ:ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് പുതിയ സർവീസ് തുടങ്ങി ഇൻഡിഗോ എയർലൈൻസ്. വെള്ളിയാഴ്ച ഇൻഡിഗോ രണ്ട് പുതിയ സർവീസുകളാണ് ആരംഭിച്ചത്. ഈ രണ്ട് സർവീസുകളും തുടങ്ങാൻ ആദ്യം തീരുമാനിച്ചിരുന്നത് ഒക്ടോബർ 27നാണ്. തീയതി പിന്നീട് മാറ്റുകയായിരുന്നു.

അതിൽ ഒരെണ്ണമാണ് ദുബൈയിലേക്കുള്ളത്. ഇവ രണ്ടും നേരിട്ടുള്ള സർവീസുകളാണ്. ഇതിൽ ആദ്യത്തേത് പൂനെയിൽ നിന്ന് ദുബൈയിലേക്ക് നേരിട്ടുള്ള സർവീസും രണ്ടാമത്തേത് പൂനെയിൽ നിന്ന് ബാങ്കോക്കിലേക്ക് നേരിട്ടുള്ള സർവീസുമാണ്. ദുബൈയെയും ബാങ്കോക്കിനെയും ബന്ധിപ്പിച്ച് പൂനെയിൽ നിന്ന് സർവീസ് വരുന്നത് പൂനെ നഗരത്തിൻ്റെ ഐടി, ഓട്ടോമൊബൈൽ മേഖലകളുടെ വളർച്ചയ്ക്ക് നിർണായകമാകുമെന്ന് ഇൻഡിഗോ എയർലൈൻസിൻ്റെ വക്താവ് പറഞ്ഞു.
CATEGORIES News