ഇന്ത്യയിൽ പി എസ് സി വഴി ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളം – മന്ത്രി പി. രാജീവ്

ഇന്ത്യയിൽ പി എസ് സി വഴി ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളം – മന്ത്രി പി. രാജീവ്

  • കേരളം കഴിഞ്ഞ വർഷം ഏകദേശം 34,000 നിയമനങ്ങൾ പി എസ് സി വഴി നടത്തി

തിരുവനന്തപുരം: രാജ്യത്ത് പി എസ് സി വഴി ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ എറണാകുളം മേഖലാ/ജില്ലാ ഓഫീസ്- ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിൻ്റെ ശിലാസ്ഥാപനം എറണാകുളം ടൗൺഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

താഴെ തട്ടുമുതൽ ഉയർന്ന തലം വരെയുള്ള സർക്കാർ, സർക്കാർ അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എല്ലാം നിയമനം നടത്തുന്ന ഭരണഘടന സംവിധാനമാണ് പി എസ് സി. കേരളം കഴിഞ്ഞ വർഷം ഏകദേശം 34,000 നിയമനങ്ങൾ പി എസ് സി വഴി നടത്തി.ഇന്ത്യയിൽ മൊത്തം നടന്ന നിയമനങ്ങളിൽ പകുതിയോളം കേരളത്തിലാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )