
ഇന്ത്യൻ ഓൾറൗണ്ടർ ആർ അശ്വിൻ വിരമിച്ചു
- രാജ്യാന്തര ക്രിക്കറ്റിൽ നിന്നാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം
ബ്രിസ്ബെയ്ന്: ഇന്ത്യൻ ഓൾറൗണ്ടർ ആർ അശ്വിൻ വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റിൽ നിന്നാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ദീർഘകാലം ഇന്ത്യയുടെ ഓൾറൗണ്ടറായിരുന്ന അശ്വിൻ മൂന്ന് ഫോർമാറ്റിൽ നിന്നും കളി മതിയാക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.

ഓസ്ട്രേലിയയ്ക്ക് എതിരായ ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ ഗാബ ടെസ്റ്റിന് പിന്നാലെയാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് താരം തൻ് തീരുമാനം ആരാധകരെ അറിയിച്ചത്.
CATEGORIES News