ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ ജോലി ഒഴിവ്

ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ ജോലി ഒഴിവ്

  • ഇപ്പോൾ അപേക്ഷിക്കാം

ന്ത്യൻ കോസ്റ്റ്ഗാർഡിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. തീരസംരക്ഷണ സേനയിലെ 02/2025 ബാച്ചിലേക്ക് കോസ്റ്റ്ഗാർഡ് എ ൻറോൾഡ് പെർസണൽ ടെസ്റ്റ് വഴിയാണ് (സി.ജി.ഇ.പി.ടി) തെരഞ്ഞെടുപ്പ് നടക്കുക. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://joinindiancoastguard.cdac.in/cgept നിന്ന് ഡൗൺലോഡ് ചെയ്യാം.

തസ്തിക, ഒഴിവുകൾ:

നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)-വിവിധ മേഖലകളിലായി 40 ഒഴിവുകൾ. ദക്ഷിണ മേഖലയിൽ 9 ഒഴിവുകളുണ്ട്. നാവിക് (ജനറൽ ഡ്യൂട്ടി)-വിവിധ മേഖലകളിലായി 260 ഒഴിവുകളുണ്ട്. ദക്ഷി മേഖലയിൽ 54 ഒഴിവുകൾ കേരളം, ലക്ഷദ്വീപ്, ആന്ധ്രപ്രദേശ്, തെലങ്കാന, അന്തമാൻ -നികോബാർ ഐലന്റ്, തമിഴ്‌നാട്, കർണാടക, പുതുച്ചേരി എന്നീ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ കോസ്റ്റ്ഗാർഡിന്റെ ദഷിണമേഖലയിൽ പെടുന്നതാണ്. പുരുഷന്മാർക്കാണ് അപേക്ഷിക്കാവുന്നത്.യോഗ്യത: നാവിക് (ജനറൽ ഡ്യൂട്ടി)-മാത്തമറ്റിക്സ്, ഫിസിക്‌സ് വിഷയങ്ങളോടെ പന്ത്രണ്ടാം ക്ലാസ്/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)-പത്താംക്ലാസ്/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. ഓൺലൈൻ അപേക്ഷയിൽ യോഗ്യതയോടൊപ്പം വിഷയങ്ങളും മാർക്കും കാണിച്ചിരിക്കണംപ്രായപരിധി:18-22 വയസ്സ്. 2003 സെപ്റ്റംബർ ഒന്നിനും 2007 ആഗസ്റ്റ് 31നും മധ്യേ ജനിച്ചവരാകണം.

പട്ടികജാതി/വർഗക്കാർക്ക് 5 വർഷവും ഒ.ബി.സി നോൺക്രിമിലയർ വിഭാഗങ്ങൾക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. ഒരാൾക്ക് ഏതെങ്കിലുമൊരു തസ്തികക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയുള്ളു. അപേക്ഷ/പരീക്ഷ ഫീസ് 300 രൂപയാണ്. പട്ടികവിഭാഗത്തിന് ഫീസില്ല. കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ ടെസ്റ്റ്, കായികക്ഷമത പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം. 21700 രൂപയാണ് അടിസ്ഥാന ശമ്പളം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )