
ഇന്ത്യൻ ഭരണഘടനയ്ക്ക് ഇന്ന് 75ാം പിറന്നാൾ
- ഭരണഘടന എത്ര നല്ലതാണെങ്കിലും അത് നടപ്പാക്കുന്നവർ നല്ലതല്ലെങ്കിൽ അത് ചീത്തയാകും- ഡോ. ബി ആർ അംബേദ്കർ
ഇന്ന് ഇന്ത്യാമഹാരാജ്യത്തിന്റെ ഭരണഘടനാ ദിനം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് മാർഗദർശിയാകുന്ന അടിസ്‌ഥാന രേഖയാണ് ഭരണഘടന. രാജ്യത്തിന്റെ ജീവനാഢി എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഇന്ത്യയുടെ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചിട്ട് ഇന്നേക്ക് 73 വർഷം പൂർത്തിയാവുന്നു. 1947 ആഗസ്റ്റ് 15ന് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നത്. ഭരണഘടന നിലവിൽ വന്ന ദിവസമാണ് റിപ്പബ്ലിക് ദിനമായി രാജ്യം ആചരിക്കുന്നതും. 2015 നവംബർ 26 മുതലാണ് ഈ ദിവസം നാം ഭരണഘടനാ ദിനമായി ആചരിക്കുന്നത്. കൂടാതെ ഈ ദിവസത്തെ സംവിധാൻ ദിവസ് എന്നുകൂടി വിളിക്കുന്നു. നരേന്ദ്രമോദി സർക്കാർ 2015 മെയിൽ രാജ്യത്തെ പൗരന്മാർക്കിടയിൽ ഭരണഘടനാ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപനം നടത്തിയത്. ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാനായിരുന്ന ബാബാസാഹെബ് ഭീംറാവു അംബേദ്കറുടെ 125-ാം ജന്മവാർഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രഖ്യാപനം നടത്തിയത്.

ചരിത്രത്തിൽ ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണഘടനയുടെ കരട് രൂപീകരിക്കാനായി ഭരണഘടനാ അസംബ്ലി ആവശ്യമാണെന്നുമുള്ള ആശയമുന്നയിച്ചത് 1934ൽ എം.എൻ. റോയ് ആണ്. 1940ൽ ആഗസ്റ്റ് ഓഫർ എന്ന് അറിയപ്പെടുന്ന ഉറപ്പുകളിലൂടെ ഇന്ത്യയുടെ ഭരണഘടന എന്ന ആശയം ബ്രിട്ടീഷുകാർ അംഗീകരിച്ചു. 1946 ഡിസംബർ 9ന് അസംബ്ലിയുടെ ആദ്യ സമ്മേളനം നടന്നു . ഒമ്പത് സ്ത്രീകൾ ഉൾപ്പെടെ 207 അംഗങ്ങളാണ് ഇതിൽ പങ്കെടുത്തത്. തുടക്കത്തിൽ, നിയമസഭയിൽ 389 അംഗങ്ങളുണ്ടായിരുന്നു ഉണ്ടായിരുന്നത്.

മൂന്ന് വർഷമെടുത്താണ് അസംബ്ലി ഭരണഘടനയുടെ കരട് തയ്യാറാക്കിയത്. 1946 ഡിസംബർ 13ന് നെഹ്റു അവതരിപ്പിച്ച ലക്ഷ്യ പ്രമേയമാണ് പിന്നീട് ആമുഖമായത്. ഭരണഘടനയുടെ ആത്മാവ് എന്നാണ് ആമുഖത്തെ വിശേഷിപ്പിക്കുന്നത്. ഭരണഘടനാ അസംബ്ലിയിലെ 17ലധികം കമ്മിറ്റികളിൽ ഒന്നായിരുന്നു അംബേദ്കർ അധ്യക്ഷനായ ഡ്രാഫ്റ്റിങ് കമ്മിറ്റി. ഇത് 1947 ഓഗസ്റ്റ് 29നാണ് രൂപീകരിക്കപ്പെട്ടത്. രാജ്യത്തിനായി ഒരു കരട് ഭരണഘടന തയ്യാറാക്കുക എന്നതായിരുന്നു അവരുടെ ചുമതല. 7,600 ഭേദഗതികളിൽ, ഭരണഘടനയെക്കുറിച്ച് ചർച്ച ചെയ്തും സംവാദം നടത്തിയും 2,400 ഓളം ഭേദ ഗതികൾ കമ്മിറ്റി ഒഴിവാക്കി.

1947 ഓഗസ്റ്റ് 29ന് ഭരണഘടനാ നിർമാണസഭ, കരട് നിർമാണ കമ്മിറ്റി രൂപീകരിച്ചു. ഡോ. ബി ആർ അംബേദ്കർ ആയിരുന്നു അധ്യക്ഷൻ. ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ അംബേദ്‌കർ, 1948 ഫെബ്രുവരിയിൽ ഭരണഘടന നിർമാണസഭാ അധ്യക്ഷന് മുന്നിൽ ഭരണഘടന സമർപ്പിച്ചു. മാർച്ചിൽ ജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിക്കപെട്ടു. അഭിപ്രായം രേഖപ്പെടുത്താൻ എട്ടു മാസകാലമാണ് നൽകിയിരുന്നത് . എല്ലാ നടപടിക്രമത്തിനുംശേഷം 1949 നവംബർ 26ന് ഭരണഘടനാ നിർമാണസഭയുടെ അംഗീകാരം നേടി. എന്നാൽ രാജ്യത്തിലെ ഭരണഘടനയെക്കുറിച്ച് അംബേദ്കർ മുൻ ധാരണയോടെയാണ് ഒരു നിർവചനം നൽകിയിരിയ്ക്കുന്നത്. ‘ഭരണഘടന എത്ര നല്ലതാണെങ്കിലും അത് നടപ്പാക്കുന്നവർ നല്ലതല്ലെങ്കിൽ അത് ചീത്തയാകു’മെന്ന് 1949 നവംബർ 25ന് ഭരണഘടനാ അസംബ്ലിയിൽവെച്ച് അംബേദ്കർ പറഞ്ഞിരുന്നു.1949 നവംബർ 26നാണ് ഭരണഘടനാ അസംബ്ലിയുടെ അവസാന സമ്മേളനം നടന്നത്. ഈ സമ്മേളത്തിൽ വെച്ചാണ് ഭരണഘടന അംഗീകരിക്കപ്പെടുന്നത്. 284 അംഗങ്ങൾ ഒപ്പിട്ടതിന് ശേഷം 1950 ജനുവരി 26നാണ് ഇത് പ്രാബല്യത്തിൽ വന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പൂർണ സ്വരാജ് പ്രമേയം 1930ൽ ഈ ദിവസം പ്രഖ്യാപിച്ചതു കൊണ്ടാണ് ജനുവരി 26 തിരഞ്ഞെടുത്തത്. 1950 ജനുവരി 26ന് ഭരണഘടന നിലവിൽവന്നു. 1976ലെ 42-ാ-ാം ഭേദഗതിയിലൂടെയാണ് സോഷ്യലിസം, മതനിരപേക്ഷത, അഖണ്ഡത എന്നീ വാക്കുകൾ ആമുഖഭാഗത്തിൽ കൂട്ടിച്ചേർക്കപ്പെടുന്നത്.ഇന്ത്യയുടെ ഭരണഘടന ലോകത്തിലെ തന്നെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ്. നമ്മുടെ ഭരണഘടന തയാറാക്കാൻ 2 വർഷവും 11 മാസവും 18 ദിവസവുമാണ് എടുത്തത്.
ഇന്ത്യൻ ഭരണഘടന 1950 ജനുവരി 26ന് നിലവിൽ വന്ന ശേഷം ഇന്ന് വരെ ഉള്ള കാലയവുകളിലായി 123 എണ്ണത്തിലതികം തവണ ഭേദഗതി ബില്ലുകൾ ചെയ്യപ്പെട്ടിട്ടുണ്ട്.അതിൽ 102 തവണ ഭേദഗതി നിർദ്ദേശങ്ങൾ നിയമം ആയി മാറിയിട്ടുണ്ട്. മാറുന്ന കാലത്തിന് അനുസരിച്ച് ഭരണഘടനയിൽ വേണ്ട മാറ്റം വരുത്തുവാൻ ഭരണഘടനാ ഇന്ത്യൻ പാർലമെൻറന് അധികാരം നൽകുന്നതാണ് ഇതിന്റെ കാരണം. 2019ൽ സാമ്പത്തികമായി ദുർബലരായ പൗരന്മാർക്ക് വിദ്യാഭ്യാസത്തിലും പൊതു ജോലിയിലും ന്യായമായ അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വേണ്ടി സർക്കാർ 124-ാം ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിച്ചിരുന്നു. 2019 ജനുവരി 8-ന് ലോക്സഭയിൽ അവതരിപ്പിച്ച ബിൽ അതേ ദിവസം തന്നെ പാസാക്കുകയും ചെയ്തു.2019ൽ 124-ാം ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിച്ചിരുന്നത് സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ വിഭാഗത്തിന് തൊഴിലിൽ അവസരം ചെയ്യുന്നതിനായാണ്.അതേ സമയം പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കാനായി സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതിനായി ഈ ബിൽ സഹായിക്കുകയും ചെയ്യും. 2023 സെപ്റ്റംബർ 20-ന് ഒരു പ്രധാനപ്പെട്ട ഭേദഗതിയാണ് വനിതാ സംവരണ ബിൽ. 2023ൽ ഭരണഘടന (നൂറ്റി ഇരുപത്തിയെട്ടാം ഭേദഗതി) ബിൽ 2023 ലോക്‌സഭ പാസാക്കി.രാജ്യം അതിന്റെ മൂല്യങ്ങളും പൗരന്റെ അവകാശങ്ങളും ധർമബോധവും ഉയർത്തിപിടിയ്ക്കുന്നതിലും രാജ്യത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക ബോധം നിലനിർത്തുന്നതിലും വലിയ പങ്കാണ് ഭരണഘടന വഹിക്കുന്നത്.
