ഇന്ധന വില കൂടുതൽ ആന്ധ്രയിലും കേരളത്തിലും

ഇന്ധന വില കൂടുതൽ ആന്ധ്രയിലും കേരളത്തിലും

  • പെട്രോളിയം കമ്പനികൾ കഴിഞ്ഞയാഴ്ച ഇന്ധനത്തിന് 2 രൂപ കുറച്ചിരുന്നു

ന്ധനവില ഉയർന്ന് നിൽക്കുന്നത് ആന്ധ്രാപ്രദേശ്, കേരളം,തെലങ്കാന സംസ്ഥാനങ്ങളിൽ. ആന്ധ്രയിൽ പെട്രോൾ ലിറ്ററിന് 109.87 രൂപയാണ് വില. കേരളത്തിൽ 107.54 രൂപയും തെലങ്കാനയിൽ 107.39 രൂപയുമാണ് വില. പല സംസ്ഥാനങ്ങളിലും ഇന്ധന വില കുറഞ്ഞിരിക്കുമ്പോഴും ഈ സംസ്ഥാനങ്ങളിൽ ഉയർന്ന് നിൽക്കുകയാണ്.

മധ്യപ്രദേശിലെ ഭോപാലിൽ 106.45 രൂപയും ബിഹാറിലെ പട്‌നയിൽ 105.16 എന്നിങ്ങനെയുമാണ് പെട്രോൾ വില. പെട്രോൾ വിലയിൽ ഏറ്റവും കുറവ് അന്തമാൻ നിക്കോബാർ ദ്വീപിലാണ് ലിറ്ററിന് 82 രൂപ. ഡൽഹിയിൽ 94.76 രൂപയാണ്. കഴിഞ്ഞയാഴ്ച്‌ച രാജ്യത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് രണ്ടു രൂപ വീതം കുറച്ചിരുന്നു. എന്നാൽ, സംസ്ഥാന നികുതികൾ കാരണം പല സംസ്ഥാനങ്ങളിലും ലിറ്ററിന് 100 രൂപയ്ക്ക് മുകളിൽത്തന്നെയാണ് നിരക്ക്.

ആന്ധ്രാപ്രദേശിലെ അമരാവതിയിൽ ഡീസൽ ലിറ്ററിന് 97.6 രൂപയുണ്ട്. തിരുവനന്തപുരത്ത് 96.41 രൂപയും. ഹൈദരാബാദിൽ 95.63, റായ്പുരിൽ 93.31 രൂപ എന്നിങ്ങനെയാണ് വില. ബിജെപി സഖ്യം ഭരിക്കുന്ന മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ബിഹാർ എന്നിവിടങ്ങളിൽ 92-93 നിരക്കാണ്. ഡീസൽ വില ഏറ്റവും കുറവ് വില അന്തമാൻ നിക്കോബാർ ദ്വീപിലാണ്. 78 രൂപയാണ് ദ്വീപിലെ ഡീസൽ വില.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )