
ഇന്ന് അന്താരാഷ്ട്ര പുരുഷ ദിനം
- 1999 മുതലാണ് യുനെസ്കോയുടെ നിർദ്ദേശത്താൽ പുരുഷദിനം ആചരിക്കാൻ ആരംഭിച്ചത്
ഇന്ന് അന്താരാഷ്ട്ര പുരുഷ ദിനം.ലോകത്ത് 60 രാജ്യങ്ങളോളമാണ് നവംബർ 19 അന്താരാഷ്ട്ര പുരുഷ ദിനമായി ആചരിക്കുന്നത് . 1999 മുതലാണ് യുനെസ്കോയുടെ നിർദ്ദേശത്താൽ പുരുഷദിനം ആചരിക്കാൻ ആരംഭിക്കുന്നത്.സമൂഹത്തിന് പുരുഷന്മാർ നൽകുന്ന സംഭാവനകളെ ആദരിക്കുന്നതിനായാണ് ഈ ദിനം.അതേ സമയം പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യത്തിനും ഈ ദിനം പ്രാധാന്യം നൽകുന്നുണ്ട്.

ഇന്ത്യയിൽ മെൻസ് ഡേ തുടങ്ങുന്നത് 2007 മുതൽക്കാണ്. പുരുഷാവകാശ സംഘടനായ സേവ് ഇന്ത്യൻ ഫാമിലിയാണ് ആഘോഷം ഇന്ത്യയിലേക്ക് എത്തിക്കുന്നത്.ലോക പുരുഷ ദിനത്തിന് ചില ലക്ഷ്യങ്ങളുണ്ട്, പുരുഷൻമാരുടെയും ആൺകുട്ടികളുടെയും ആരോഗ്യം, ആൺ- പെൺ സൗഹൃദങ്ങൾ മെച്ചപ്പെടുത്തുക, ലിംഗ സമത്വം പ്രോത്സാഹിപ്പിക്കുക, പുരുഷൻമാർക്കു നേരെയുള്ള അതിക്രമങ്ങൾ, യുവാക്കളും പ്രായം ആയവരും ഒന്നിച്ചു നിന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതകളെയാണ് ഈ ദിനം ചൂണ്ടിക്കാട്ടുന്നത്.

.