ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,20,000 രൂപയ്ക്ക് മുകളിൽ നൽകണം; വില വീണ്ടും ഉയരുമെന്ന് സൂചന

ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,20,000 രൂപയ്ക്ക് മുകളിൽ നൽകണം; വില വീണ്ടും ഉയരുമെന്ന് സൂചന

  • ഇന്നലെ ഗ്രാമിന് 280 രൂപ വർദ്ധിച്ച് സ്വർണവില 1,05,440 രൂപയായി

കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഗ്രാമിന് 280 രൂപ വർദ്ധിച്ച് സ്വർണവില 1,05,440 രൂപയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,20,000 രൂപയ്ക്ക് മുകളിൽ നൽകണം.

അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )