ഇന്ന് ദേശീയ അധ്യാപക ദിനം

ഇന്ന് ദേശീയ അധ്യാപക ദിനം

  • 1962-ൽ അദ്ദേഹത്തിൻ്റെ 77-ാം ജന്മദിനത്തിലാണ് ഇന്ത്യയിൽ ആദ്യമായി അധ്യാപക ദിനം ആചരിച്ചത്

ന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് ദേശീയ അധ്യാപക ദിനമായി രാജ്യം ആചരിക്കുന്നത്.തമിഴ്നാട്ടിൽ ജനിച്ച എസ്. രാധാകൃഷ്ണൻ വിദ്യാഭ്യാസത്തിനുവേണ്ടി വാദിക്കുകയും എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കുന്നതിനായി പ്രയത്നിക്കുകയും ചെയ്തു .ഭാരതീയ ദർശനം ഉൾപ്പടെ അമൂല്യമായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമാണ് എസ്. രാധാകൃഷ്ണൻ. 1962-ൽ അദ്ദേഹത്തിൻ്റെ 77-ാം ജന്മദിനത്തിലാണ് ഇന്ത്യയിൽ ആദ്യമായി അധ്യാപക ദിനം ആചരിച്ചത്.

ദേശീയ അധ്യാപകത്തോടനുബന്ധിച്ച് എല്ലാവർഷവും മികച്ച അധ്യാപകർക്ക് അവാർഡ് നൽകി രാജ്യം ആദരിക്കുന്നു.സ്കൂൾ വിദ്യാഭ്യാസ- സാക്ഷരതാ വകുപ്പിൻ്റെ ഈ വർഷത്തെ അവാർഡിന് അമ്പത് അധ്യാപകരെയാണ് തിരഞ്ഞെടുത്തത്.
28 സംസ്ഥാനങ്ങളിൽനിന്നും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും ആറ് സംഘടനകളിൽ നിന്നുമുള്ളവരെയാണ് അവാർഡിന് പരിഗണിക്കുക.
ഇവരിൽ 34 പേർ പുരുഷന്മാരും 16 പേർ സ്ത്രീകളുമാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )